നോട്ട് അസാധുവാക്കല്‍ – പ്രതിസന്ധി രൂക്ഷം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : ചാവക്കാട് വലിയ കടകളിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധ ലീവ് നല്‍കാന്‍ ആലോചന. കച്ചവടം തീരെ നടക്കാതായ സാഹചര്യത്തിലാണ് ഇങ്ങനെ ആലോചിക്കെണ്ടിവന്നതെന്ന് നഗരത്തിലെ പ്രമുഖ വസ്ത്രവ്യാപാരി പറഞ്ഞു. 500, 1000 അസ്സാധുവാക്കലിന് ശേഷം ഏറ്റവും കുറവ് കച്ചവടം നടന്ന ദിവസമാണ് ശനിയാഴ്ച. സാധാരണ ആഴചയിലെ ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന ദിവസങ്ങളിലോന്നാണ് ശനിയെന്നു ചാവക്കാട്ടെ വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ സ്വീകരിക്കുന്നില്ല. പലകടകളിലും 500, 1000 രൂപാ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷെ രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളുമായി വരുന്നവര്‍ക്ക് ബാക്കി നല്‍കാന്‍ കഴിയാത്തതിനാല്‍ ചില്ലറ കച്ചവടങ്ങള്‍ നടക്കാതെയായി. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുവാനുള്ള സംവിധാനങ്ങള്‍ മിക്ക കടകളിലും ലഭ്യമാണെങ്കിലും ഇലക്ട്രോണിക് ട്രാന്സേക്ഷന്‍ മുഖേനെയുള്ള കച്ചവടം തുലോ വിരളമാണെന്ന് വ്യാപാരികള്‍ പറയുന്നു. നൂറു രൂപാ നോട്ടുകള്‍ ചാവക്കാട് അങ്ങാടിയില്‍ കണികാണാന്‍ കിട്ടുനില്ല. ബാങ്കുകളില്‍ നിന്നും രണ്ടായിരത്തിന്റെ നോട്ടുകളാണ് ലഭിക്കുന്നത്. ഇതുമായി കടകളില്‍ കയറുന്നവര്‍ക്ക് ബാക്കി നല്‍കാന്‍കഴിയാത്തതിനാല്‍ അവശ്യ സാധനങ്ങള്‍ വാങ്ങിക്കനാവുന്നില്ല.
ഓട്ടോ സ്റ്റാണ്ടുകളിലും ഓട്ടോറിക്ഷകളുടെ നീണ്ട ക്യൂവാണ് ശനിയാഴ്ച്ച കാണാന്‍ കഴിഞ്ഞത്. ഓട്ടം വളരെ കുറഞ്ഞതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. ഗുഡ്സ് വാഹനങ്ങള്‍ക്ക് തീരെ ഓട്ടം ലഭിക്കുന്നില്ല.
ബാങ്കുകളില്‍ രാവിലെ മുതല്‍ വരി നിന്ന് മടുത്തവര്‍ ഉച്ചതിരിഞ്ഞ് വീണ്ടും വന്നു വരിനിന്നെങ്കിലും പണം ലഭിച്ചില്ലെന്ന് പരാതി. പല ബാങ്കുകളും നെറ്റ്‌വര്‍ക്ക് തകരാറും, സെര്‍വര്‍ പ്രശ്നങ്ങള്‍ പറഞ്ഞും പണം വിതരണം നിരന്തരം തടസ്സപ്പെടുന്നത് നാട്ടുകാരെ കൂടുതല്‍ ദുരിതത്തിലാക്കി. ഓരോ ദിവസം കഴിയുമ്പോഴും ബാങ്കില്‍ തിരക്ക് കൂടി വരികയാണ്.
ഞായറാഴ്ചയും ബാങ്കുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ചാവക്കാട് എസ് ബി ഐ യില്‍ രാവിലെ ഒന്‍പതരക്ക് വന്നവര്‍ക്ക് പതിനൊന്നുമണിക്ക് ശേഷമാണ് ഇടപാടുകള്‍ നടത്താനായത്. കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് തകരാര്‍ മൂലമാണ് ഇടപാടുകള്‍ വൈകിയെതെന്നു ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/11/auto-in-park.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]
Comments are closed.