mehandi new

നിറുത്തിയിട്ട ഇന്നോവ കാറില്‍ ലോറിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ഒരുമനയൂര്‍ : നിറുത്തിയിട്ട ഇന്നോവ കാറില്‍ ലോറിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്ക്. തൂവാട്ടു പുത്തം വളപ്പില്‍ ജസീം (), ചെറിയമുണ്ടം കറുത്തേടത്ത് ശിഹാബ് () എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരെയും തൃശൂറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേറ്റുവ മൂന്നാംകല്ലില്‍ ശനിയാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. മെറ്റല്‍ കയറ്റി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ടു നീങ്ങിയ കാര്‍ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറില്‍ ഇടിച്ചു കയറി. കാറിന്റെ ഒരുവശം പൂര്‍ണ്ണമായും തകര്‍ന്നു. വിനോദ സഞ്ചാരത്തിനു പുറപ്പെട്ട രണ്ടു കുടുംബങ്ങളാണ് കാറില്‍ യാത്ര ചെയ്തിരുന്നത്. സംഭവമറിഞ്ഞ് ഗുരുവായൂര്‍ ഫയര്‍ ഫോഴ്സും, പോലീസും സ്ഥലത്തെത്തി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.