55 പേർ സൈക്ലോൺ ഷെൽട്ടറിൽ – എൻ കെ. അക്ബർ എം എൽ എ ഷെൽട്ടർ സന്ദർശിച്ചു

ചാവക്കാട് : കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിവരെ കടപ്പുറം അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്ക് മാറ്റിത്താമസിപ്പിച്ചു. 16 കുടുംബങ്ങളിലായി 55 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഷെൽട്ടറിൽ താമസിക്കുന്നവരെ എൻ. കെ. അക്ബർ എം എൽ എ സന്ദർശിച്ചു.

ചാവക്കാട് മുൻസിപ്പൽ ചെയർ പേഴ്സൺ ഷീജ പ്രശാന്ത്, കടപ്പുറം പഞ്ചായത്ത് മെമ്പർമാരായ റാഹില വഹാബ്, മുഹമ്മദ്, ചാവക്കാട് മുൻസിപ്പൽ കൗൺസിലർ ബുഷറ ലെത്തീഫ്, പൊതു പ്രവർകരായ കെ.എ ഉണ്ണികൃഷ്ണൻ, കെ.വി അഷറഫ്, പി. എസ് അശോകൻ, കെ.എം സെക്കീർ , പി.സി അബൂബക്കർ, എ. കെ. മുനീർ, സി.കെ. മൊയ്തീൻ കുഞ്ഞി എന്നിവർ കൂടെയുണ്ടായിരുന്നു. മാസങ്ങൾക്ക് മുൻപ് മന്ത്രി മുഹമ്മദ് റിയാസാണ് സൈക്ലോൺ ഷെൽട്ടർ ഉദ്ഘാടനം ചെയ്തത്.

Comments are closed.