mehandi banner desktop
Chavakkad online

ലഹരി വിരുദ്ധ നോട്ട് ബുക്കുകൾ വിതരണം ചെയ്തു

Ft

ചാവക്കാട് : മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്എസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നോട്ട്ബുക്കുകൾ വിതരണം ചെയ്തു.  നോട്ട്ബുക്ക് വിതരണത്തിന്റെ ഉദ്ഘാടനം ചാവക്കാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഷീജാ പ്രശാന്ത് നിർവഹിച്ചു.

Jan oushadi

നോട്ട്ബുക്കിൽ വിമുക്തി ഉൾപ്പെടെയുള്ള ലഹരി വിരുദ്ധ സംഘടനകളുടെ പേരും ഫോൺ നമ്പറും എൻഎസ്.എസിൻ്റെ ആശയങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. നഗരസഭ വൈസ് ചെയർമാൻ കെ. കെ. മുബാറക്, വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മറ്റി ചെയർ പേഴ്സൺ പ്രസന്നരണദിവെ, വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, പ്രിൻസിപ്പാൾ വി  ശ്രീകല,  ഹെഡ്മിസ്ട്രെസ് പി കെ ബിന്ദു എന്നിവർ സംസാരിച്ചു.

Comments are closed.