mehandi banner desktop
Chavakkad online

ലഹരിക്കെതിരെ ജന സേവന കൂട്ടായ്മയുടെ  ‘തൂഫാൻ കിക്ക്

Ft

മണത്തല : മയക്കുമരുന്ന് ലഹരിക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജന സേവന കൂട്ടായ്മ 19-ാം വാർഡ് തൂഫാൻ കിക്ക് (പെനാൽറ്റി കിക്ക്) പരിപാടി സംഘടിപ്പിച്ചു.

Jan oushadi

ലോകകപ്പിന്റെ ആവേശം പകർന്ന്, തങ്ങളുടെ ഇഷ്ടടീമുകളുടെ ജേഴ്സികൾ അണിഞ്ഞ് നിരവധി യുവാക്കളും കായികപ്രേമികളും പരിപാടിയിൽ ആവേശത്തോടെ പങ്കെടുത്തു. കായികവിനോദത്തിലൂടെ ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

സാമൂഹിക സേവകനും ജീവകാരുണ്യ പ്രവർത്തകനുമായ  മുഹമ്മദ് അക്ബർ ഉദ്ഘാടനം ചെയ്തു. ഫൈസൽ കാനാംപുള്ളി അധ്യക്ഷത വഹിച്ചു. ഫാസിൽ വലിയകത്ത്, അലി, ഷംസുദ്ധീൻ, റഷീദ്, മുനിയാസ്, മുജീബ് എന്നിവർ  പങ്കെടുത്തു.

Comments are closed.