mehandi banner desktop
Chavakkad online

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും സംഘടിപ്പിച്ചു

Ft

ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി. ഗുരുവായൂർ വില്ലേജ് ഓഫീസർ ജി. മിറീഷ് ഉദ്ഘാടനം ചെയ്തു.

Jan oushadi

കൺസോൾ പ്രസിഡന്റ് ജമാൽ താമരത്ത്  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വടക്കേക്കാട് ഡിവിഷൻ മെമ്പർ ഷംസീറ അഷ്റഫ് മുഖ്യ അതിഥിയായി പങ്കെടുത്തു. ചാവക്കാട് പോലീസ് സ്റ്റേഷനിലെ അനീഷ് വി. നാഥ്  സാന്ത്വന സന്ദേശം നൽകി.

പ്രവാസി ചാപ്റ്ററുകൾ  മാസം തോറും കോൺസോളിന്  നൽകിവരുന്ന സഹായധനം ഖത്തർ ചാപ്റ്റർ അംഗം നവാസ് മുഹമ്മദലിയും കുവൈറ്റ് ചാപ്റ്റർ അംഗം താജുദ്ദീൻ ചാവക്കാടും ചേർന്ന് ട്രസ്റ്റിന് കൈമാറി. ചടങ്ങിനോടനുബന്ധിച്ച് താജുദ്ദീൻ ചാവക്കാടും അനീഷ് വി നാഥും ഒരുക്കിയ സംഗീത വിരുന്നും അരങ്ങേറി

കൺസോൾ യു.എ.ഇ. കോർഡിനേറ്റർ മുബാറക്ക് ഇംപാർക്ക്, ദുബായ് ചാപ്റ്റർ അംഗം അക്ബർ മണത്തല, ട്രസ്റ്റി വി.എം. സുകുമാരൻ മാസ്റ്റർ, സാമൂഹ്യ പ്രവർത്തകൻ സി.വി. സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.

വൈസ് പ്രസിഡന്റ് ഹക്കിം ഇമ്പാറക്ക്, ട്രസ്റ്റിമാരായ സി എം ജനീഷ്, എം.കെ. നൗഷാദ് അലി, പി വി അബ്ദുൾ ഖാദർ, സ്റ്റാഫ് അംഗങ്ങളായ ഫബിജ സുബൈർ, സൈനബ ബഷീർ, സൗജത്ത് നിയാസ്, മുഹമ്മദ് ഹിസാൻ, കെ.വി അമൻ എന്നിവർ  നേതൃത്വം നൽകി. കൺസോൾ സെക്രട്ടറി കെ. ഷംസുദ്ദീൻ സ്വാഗതവും ട്രഷറർ വി. കാസിം നന്ദിയും പറഞ്ഞു.

Comments are closed.