ലഹരിക്കെതിരെ ജനകീയ പ്രതിരോധം; അകലാട് ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

പുന്നയൂർ : ‘ഓപ്പറേഷൻ തൂഫാൻ’ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അകലാട് ഹിദായത്തുൽ ഇസ്ലാം മദ്രസയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

മഹല്ല് ഖത്തീബ് അമീൻ ഫൈസി ജാഥാ ക്യാപ്റ്റനായും, ജോയിന്റ് സെക്രട്ടറിമാരായ ഫൈസൽ കുന്നമ്പത്ത്, ഷാജി കോങ്ങാടത്ത് എന്നിവർ വൈസ് ക്യാപ്റ്റന്മാരായും ലഹരി വിരുദ്ധ റാലി നയിച്ചു. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പതാക കൈമാറി. ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകളേന്തി നൂറുകണക്കിന് പേർ റാലിയിൽ അണിനിരന്നു.
തുടർന്ന് നടന്ന പൊതുസമ്മേളനം വടക്കേക്കാട് എസ് എച്ച് ഒ പി.പി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം റിയാസ് ഫൈസി അധ്യക്ഷത വഹിച്ചു. സഫ്‍വാൻ നുജൂമി സ്വാഗതമാശംസിച്ചു. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർ ടി.എം ജിതിൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
സുന്നി ബാലവേദി യൂണിറ്റ് വൈസ് പ്രസിഡന്റ് വി മിദ്‌ലാജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റേഞ്ച് പ്രസിഡന്റ് മുഹമ്മദ് ഷയാൻ നന്ദി രേഖപ്പെടുത്തി. അമീൻ ഫൈസി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല് ഭാരവാഹികളായ റേഞ്ച് സെക്രട്ടറി സ്വാലിഹ് ഫൈസി, സുലൈമാൻ, ബക്കർ, മഹല്ല് രക്ഷാധികാരി ഖമറുദ്ദീൻ, വൈസ് പ്രസിഡന്റ് കുഞ്ഞു മുഹമ്മദ്, ജോയിന്റ് സെക്രട്ടറി ഫൈസൽ, കമ്മിറ്റി പ്രവാസി മെമ്പർ ഹൈദർ, വാർഡ് മെമ്പർ മുഹമ്മദ് അസ്‌ലം, മഹല്ല് സ്റ്റാഫ് സെക്രട്ടറി ഷമീർ റുഷ്ദി എന്നിവർ വേദിയിൽ സന്നിഹിതരായി.


Comments are closed.