mehandi banner desktop
Chavakkad online

ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

Ft

ചാവക്കാട് : പുത്തൻകടപ്പുറം എച്ച് ഐ എൽ പി സ്‌കൂളിൽ ബഷീർ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച. വൈക്കം മുഹമ്മദ് ബഷീർ അനുസ്‌മരണത്തിൻ്റെ ഭാഗമായി ബഷീർ കഥാപാത്രങ്ങളുടെ വേഷപകർച്ചയിൽ വിദ്യാർത്ഥികൾ സ്‌കൂൾ അങ്കണത്തിൽ അണിനിരന്നു. വായനയുടെ പ്രാധാന്യവും ബഷീറിൻ്റെ സാഹിത്യസംഭാവനകളും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന വിവിധ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ  വി. എൻ മുഹമ്മദ് അഷ്‌റഫ്  സ്വാഗതം ആശംസിച്ചു.  പി ടി എ പ്രസിഡൻ്റ്  മുസ്തഫ തയ്യിൽ ഉദ്ഘാടനം ചെയ്തു. അധ്യാപകർ  നേതൃത്വം നൽകി.

Jan oushadi

Comments are closed.