mehandi banner desktop
Chavakkad online

ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന മുഖ്യസൂത്രധാരൻ ഗുരുവായൂർ സ്വദേശി ‘കല്ല് റിയാസ്’ പിടിയിൽ

Ft

തൃശൂർ: ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിലെ മുഖ്യസൂത്രധാരൻ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ (ഡാൻസാഫ്) പിടിയിലായി. ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ ആണ് ഉത്തർപ്രദേശിൽനിന്ന് പിടിയിലായത്.

Jan oushadi

​ബംഗളൂരുവിൽനിന്ന് കേരളത്തിലെ പ്രാദേശിക മയക്കുമരുന്ന് വിതരണക്കാർക്ക് എംഡിഎംഎ എത്തിച്ചുനൽകുന്ന വൻ ശൃംഖലയുടെ പ്രധാന ഇടനിലക്കാരനും സൂത്രധാരനുമാണ് പിടിയിലായ റിയാസെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി പൊലീസ് നടത്തിയ നീക്കത്തിലാണ് പ്രതി ഉത്തർപ്രദേശിൽ വെച്ച് വലയിലായത്. ഇയാളെ കേരളത്തിലെത്തിച്ച് ലഹരി ഇടപാടുകളിലെ മറ്റ് കണ്ണികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Comments are closed.