mehandi banner desktop
Chavakkad online

പാപ്പാളിയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Ft

ചാവക്കാട്: ദേശീയപാതയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. വടക്കേക്കാട് നാലാംകല്ല് കണ്ടുപുള്ളി സ്വദേശി ഒരുക്കുളങ്ങര സുനി (50) ആണ് അപകടത്തിൽ മരണപ്പെട്ടത്.

Jan oushadi

​ചാവക്കാട് – പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സുനിയെ കാറിടിച്ചത്. അപകടം നടന്നയുടൻ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ഇദ്ദേഹത്തെ ചാവക്കാട് രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments are closed.