ഗുരുവായൂര്‍: നെന്മിനിയില്‍ പത്തു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 78 വയസുകാരനെ ഗുരുവായൂര്‍ ടെമ്പിള്‍ സി ഐ സുനില്‍ദാസും സംഘവും അറസ്റ്റ് ചെയ്തു. നെന്മിനി തൈവളപ്പില്‍ ശ്രീനിവാസനെയാണ് അറസ്റ്റ് ചെയ്തത്. സൈക്കിള്‍ നന്നാക്കാനായി പോയിരുന്ന ബാലികയെ ഇയാള്‍ കര്‍ണംകോട് ബസാറിലുള്ള തന്റെ പൊടിമില്ലിനോട് ചേര്‍ന്ന് ടെലഫോണ്‍ ബൂത്തില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം നടന്നത്. കുട്ടി കരഞ്ഞ് വീട്ടിലെത്തി മാതാപിതാക്കളോട് കാര്യം പറഞ്ഞു. ഇതേ തുടര്‍ന്ന് ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കി. സി ഐ യു എച്ച് സുനില്‍ദാസ്, എസ് ഐ സുരേന്ദ്രന്‍ മുല്ലശേരി, സീനിയര്‍ സി പി ഒ എസ് പ്രേംജിത്, സി പി ഒ സി ഗോകുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.