ഗുരുവായൂര്‍: ദേവസ്വത്തിന്‍റെ അക്ഷയ് കൃഷണയാണ് ഇന്ന് രാവിലെ 11 മണിയോടെ ഇടഞ്ഞ് ഓടിയത്. ക്ഷേത്രത്തിലെ ശീവേലി എഴുന്നെള്ളിപ്പിന് കൊണ്ടുവന്ന ആനയെ കിഴക്കേ നടയിലെ ആന പറമ്പിൽ തളയ്കുന്നതിനിടെ തിരിച്ച് ആനക്കോട്ടയിലേക്ക് ഓടുകയായിരുന്നു. തെക്കെ നട വഴി മമ്മിയുരിൽ എത്തിയ ആനയെ പാപ്പാൻമാർ തളച്ചു. ആളപായമോ   മറ്റു കുഴപ്പങ്ങളോ ഉണ്ടായില്ല.