ചാവക്കാട് : ശക്തമായ കാറ്റിനെ തുടർന്ന് മത പഠന ക്ലാസ്സ്‌ നടത്തുന്ന ഷെഡ് തകർന്ന് വീണു. തിരുവത്ര ഡി ആർ മദ്രസ്സ പൂർവ്വ വിദ്യാർഥി സംഘടനയായ തസ്കിയത് ഇസ്ലാം സംഘടനയുടെ ഷീറ്റ് മേഞ്ഞ ഷെഡാണ് നിലം പൊത്തിയത്. ഇന്ന് ഉച്ച ക്ക് ഒരുമണിക്കുണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് നിലം പൊത്തുകയായിരുന്നു. ഫര്‍ണിച്ചറുകള്‍ തകര്‍ന്നു. അന്‍പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഷെഡ് എത്രയും പെട്ടെന്ന് പുനർനിർമ്മിച്ചു ക്ലാസ്സ്‌ തുടരുമെന്ന് ഭാരവാഹികളായ
ടി എം സലാം, ചക്കനായിൽ കമറുദ്ധീൻ, മജീദ് എന്നിവർ പറഞ്ഞു.