mehandi new

81കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

എടക്കഴിയൂർ: പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ പഞ്ചവടി കടപ്പുറത്ത് കടലാമകൾ വിരിഞ്ഞിറങ്ങി.
ഈ സീസണിൽ ആദ്യം കൂടുവച്ച കടലാമയുടെ തൊണ്ണൂറ്റി ഒന്ന് മുട്ടകളിൽ എൺപത്തിയൊന്ന് കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്.
ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ടർട്ടിൽ വാക്കിനിടെയാണ് കടലാമ കൂടുവക്കുന്നതായി ശ്രദ്ധയിപ്പെട്ടത്. തിരയിൽ നിന്നു നാല്പതടിയോളം അകലെയാണ് കടലാമ കൂടുവച്ചത്.
1999 ജനുവരിയിലാണ് ഗ്രീൻ ഹാബിറ്റാറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും, സ്കൂൾ ടീച്ചറുമായ എൻ.ജെ.ജെയിംസിന്റെ നേതൃത്വത്തിൽ എടക്കഴിയൂർ കടപ്പുറത്ത് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന ജീവി വർഗ്ഗമാണ് കടലാമകൾ. എന്നാൽ കടലാമകളുടെ മുട്ടകൾ കടപ്പുറത്ത് നിന്ന് ശേഖരിച്ച് പ്രദേശിക കടകളിൽ വിൽപ്പനക്ക് വക്കുന്നത് പതിവായിരുന്നു. ഈ പ്രവണതെക്കെതിരെ പ്രദേശികമായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് പ്രവർത്തനം തുടങ്ങിയത്.  പിന്നീട് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളും യുവജന സംഘടനകളം, ക്ലബ്ബുകളുമൊക്കെ പിന്തുണയുമായി എത്തുകയായിരുന്നു. എൻ.ജെ.ജെയിംസ്, ലോക്കൽ ഫോട്ടൊ ഗ്രാഫറും ഗ്രീൻ ഹാബിറ്റാറ്റിന്റെ കടലാമ സംരക്ഷണ ഓഫീസറുമായ സലിം ഐഫോക്കസ്, മറൈൻ ബയോളജിസ്റ്റ് ഡോ.സുജിത് സുന്ദരത്തിന്റേയും നേതൃത്വത്തിൽ പഞ്ചവടി കടപ്പുറത്ത് ഹാച്ചറിയും ടർട്ടിൽ റെസ്ക്യുസെന്ററും പ്രവർത്തിച്ചുവരുന്നുണ്ട്. ഇതുവരെ മുവായിരത്തി അഞ്ഞൂറോളം കടലാമ കുഞ്ഞുങ്ങളെ കടലിലേക്കിറക്കിയിട്ടുണ്ട്.
സാധാരണയായി നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമകൾ പഞ്ചവടി കടപ്പുറത്ത്    മുട്ടയിടാനെത്തുന്നത്.
ഇപ്രാവശ്യം പ്രളയം മൂലം കടലാമകൾ മുട്ടയിടാനെത്താൻ വൈകിയിരുന്നു. ഇപ്രാവശ്യം ജനുവരി  നാലിനാണ്  കടലാമകൾ മുട്ടയിടാനെത്തിയത്.
മുട്ടകൾ ഹാച്ചറിയിലേക്ക് മാറ്റി നീണ്ട നാല്പത്തിയെട്ടു ദിവസങ്ങൾക്ക് ശേഷമാണ് 81 കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്. പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിണ്ട് ബുഷ്റ ഷംസുദ്ദീൻ, സൊസൈറ്റി പ്രസിഡണ്ട് കാട്ടി അബ്ദുറഹിമാൻ, മെമ്പർമാരായ അഷറഫ് മൂത്തേടത്ത്, ഷഹർബാൻ, സുധീർ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു. ഡോ.രവിശങ്കർ, ഡോ.സെഹീർ അബ്ദു, ജെയ്സൺ എ കെ,  ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ ജെയിംസ്, ഗ്രീൻ ഹാബിറ്റാറ്റ് കടലാമ സംരക്ഷണ ഓഫീസർ സലിം ഐഫോക്കസ്, ഡോ.സുജിത് സുന്ദരം, ഇജാസ്, സോഷ്യൽ ഫോറസ്റ്റർ സജീവ് എന്നിവർ കടലാമ കുഞ്ഞുങ്ങളെ കടലിലിറക്കാൻ പഞ്ചവടി കടപ്പുറത്തെത്തിയിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.