തിരുവത്ര: തിരുവത്ര കുമാർ എ.യു.പി സ്കൂളിന്‍റെ തൊണ്ണൂറ്റിമൂന്നാം വാർഷികവും അവാർഡ് ദാനവും നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സി ആനന്ദൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് സബ് ഇൻസ്പെക്ടർ രമേശൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച് സലാം, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഫൂറ ബക്കർ, പി.ടി.എ പ്രസിഡന്റ് ടി എ അബ്ദുൽ അസീസ്, ചാവക്കാട് നഗരസഭ കൗൺസിലർമാരായ ലിഷ മത്രംകോട്ട്, ഹാരിസ് ടി.എ, തറയിൽ ജനാർദ്ദനൻ, അഡ്വ.ഹസീന, നാസർ പി.എം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിൽ പി.ബി, മാനേജർ ജെ എസ് പ്രധാൻ , പാർവ്വതി സി.എം, ഗിരിജ, സിൽവി, സവിത് നാരായണൻ, സുനില എന്നിവർ സംസാരിച്ചു.