mehandi new

കുടിവെള്ളത്തിൽ മാലിന്യം – ഉത്തരവാദികൾ ഗുരുവായൂർ നഗരസഭയും ആരോഗ്യവകുപ്പും

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ഗുരുവായൂർ നഗരസഭയിലെ ഇടപ്പുള്ളി, അങ്ങാടിത്താഴം, ചക്കംകണ്ടം മേഖലയിലെ ജനങ്ങൾക്ക് വിതരണം ചെയ്ത കുടിവെള്ളത്തിൽ മാലിന്യം കലർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഉത്തരവാദികൾ ഗുരുവായൂർ നഗരസഭയും ആരോഗ്യവകുപ്പും ആണെന്ന് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപേർ ഇപ്പോഴും ചികിത്സ തേടി ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കയാണ്. എന്നിട്ടും ഉണരാത്ത നഗരസഭയും, ആരോഗ്യവകുപ്പും തികഞ്ഞ അനാസ്ഥയാണ് ഈ വിഷയത്തിൽ കാണിക്കുന്നത്. ഗുരുതരമായ വീഴച വരുത്തിയവരെ കണ്ടെത്തി നടപടി എടുക്കേണ്ട ആരോഗ്യവകുപ്പും, നഗരസഭയും ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി മെഡിക്കൽ ക്യാമ്പുമായി രംഗത്ത് വന്നത് അപഹാസ്യമാണെന്നും ഈ വിഷയത്തിൽ അലംഭാവം കാണിച്ച ഉത്തരവാദപെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും എത്രയും വേഗം കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്നുംയോഗം ആവശ്യപ്പെട്ടു.
നിയ്യോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ ഷിബു അധ്യക്ഷത വഹിച്ചു. എ.ച്ചം നൗഫൽ, നിഖിൽ ജി കൃഷ്ണൻ, റിഷി ലാസർ, ടി.എസ് സുരജ്, തബഷീർ എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.