ഹുസൈന്റെ വര.. വഞ്ചിക്കടവിന്റെ സൗന്ദര്യം.. കോ ന്യൂസ് ഓഫീസിന് ചാരുത പകരും

ചാവക്കാട് : ചരിത്രമുറങ്ങുന്ന വഞ്ചിക്കടവിന്റെ സൗന്ദര്യം ക്യാൻവാസിലാക്കി കോ ന്യൂസ് ഓഫീസിലേക്ക് സമ്മാനിച്ച് ചിത്രകാരൻ ഹുസൈൻ വലിയകത്ത്.ഗുരുവായൂർ ചിത്രകൂട്ട് ആർട്ട് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭ, കേരള മാപ്പിള കലാ അക്കാദമി ചാവക്കാട് ചാപ്റ്റർ എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം വഞ്ചിക്കടവ് കുട്ടികളുടെ പാർക്കിൽ ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഗുരുവായൂർ, ചാവക്കാട് മേഖലകളിലെ പ്രമുഖ ചിത്രകാരന്മാർ പങ്കെടുത്ത ക്യാമ്പിൽ ചരിത്രപ്രസിദ്ധമായ വഞ്ചിക്കടവ്, പഴയപാലം, കനോലി കനാൽ എന്നിവയുടെ മനോഹര ദൃശ്യങ്ങളാണ് ക്യാൻവാസിൽ പകർത്തിയത്.ഈ ക്യാമ്പിൽ വെച്ച് ഹുസൈൻ വലിയകത്ത് വരച്ച വഞ്ചിക്കടവിന്റെ മനോഹര ചിത്രമാണ്, കോ ന്യൂസ് ഓഫീസ് സന്ദർശിക്കാനെത്തിയപ്പോൾ അദ്ദേഹം ഫ്രെയിം ചെയ്ത് കൈമാറിയത്. ബ്രോഡ്കാസ്റ്റിംഗ് അസിസ്റ്റന്റ് കെ.എം തസ്ന വീഡിയോ എഡിറ്റർ മുഹ്സിന, ട്രൈനീ എഡിറ്റർ ഷഫ്നാസ് എന്നിവർ ഏറ്റുവാങ്ങി




Comments are closed.