mehandi new

അനധികൃത കള്ളുഷാപ്പ് അടച്ചു പൂട്ടണം – ഉപവാസ സമരം സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : ബ്ലാങ്ങാട് ബീച്ച് അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസം നടത്തി. ചാവക്കാട് താലൂക്ക് ഓഫീസിനു മുന്നിൽ നടന്ന ഉപവാസത്തിൽ സമരസമിതി നേതാക്കളായ തോമസ് ചിറമ്മൽ, സി. സാദിഖ് അലി, നൗഷാദ് തെക്കുംപുറം എന്നിവർ ഉപവാസം അനുഷ്ഠിച്ചു.

2021 ഡിസംബർ 18 ന് നഗരസഭയിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിൽ കള്ളുഷാപ്പ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന് നഗരസഭ നമ്പർ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. തുടർന്ന് മുനിസിപ്പൽ സെക്രട്ടറി, മുൻസിപ്പൽ ചെയർമാൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, ജില്ലാ കളക്ടർ, എംഎൽഎ എന്നിവർക്ക് സമരസമിതി പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, സ്മശാനങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള എക്സൈസ് ചട്ടത്തിലെ ദൂരപരിധി ലംഘിച്ചുകൊണ്ടാണ് കള്ളുഷാപ്പ് പ്രവർത്തിക്കുന്നത്. ഷാപ്പ് മാർച്ചിനു മുൻപേ നിർത്തിയാൽ കോൺട്രാക്ടർക്ക് ലക്ഷങ്ങൾ നഷ്ടം വരുമെന്നാണ് മുനിസിപ്പൽ സെക്രട്ടറിയുടെ വാദം. അധികാരികളുടെ നിരുത്തരവാദപരവും, നിഷേധാത്മകവുമായ നിലപാടിൽ പ്രതിഷേധിച്ചാണ് സമരസമിതി ഉപവാസം സംഘടിപ്പിച്ചത്.

കേരള ദേശീയവേദി ജില്ലാ അധ്യക്ഷൻ ഇർഷാദ് ചേറ്റുവ അധ്യക്ഷത വഹിച്ചു. മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരൻ ഉദ്ഘാടനം ചെയ്തു, വിവിധ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കളായ ഫിറോസ് പി തൈപ്പറമ്പിൽ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മംഗലാംകുന്ന് മുഹമ്മദുണ്ണി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ വി ഷാനവാസ്, കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന, മേഴ്സി ജോയ്, ഇൻകാസ് സംസ്ഥാന സെക്രട്ടറി ഹസൻ വടക്കേക്കാട്, എ. നൗഷാദ്, ജയിംസ് മുടിക്കൽ, ഈപ്പൻ കരിയാറ്റിൽ, കെ.എ. ഗോവിന്ദൻ, റസാഖ് ആലംപടി, നൗഷാദ് അഹമ്മു, ഇ .കെ. ജോസഫ്, സതീശൻ ചാവക്കാട്, ചാവക്കാട്മുൻസിപ്പൽ കൗൺസിലർ സുപ്രിയരാമചന്ദ്രൻ, സുഹൈബ് കടപ്പുറം, അനീഷ്പാലയൂർ, ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ വി സത്താർ, ലിയാഖത്ത്ചാവക്കാട്, ആസിഫ് ജലീൽ, എച്ച് എസ് നാസർ, കെ യു. കാർത്തികേയൻ, റൗഫ് എം. എച്ച്. റഹീഷ് തെരുവത്ത്, സി. ജെ. ജോസ്, എ. വി. അഷറഫ് ( മണത്തല ജുമാ അത്ത് കമ്മിറ്റി സെക്രട്ടറി), ജോയ് തോമസ് തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

planet fashion

Comments are closed.