mehandi banner desktop

ചാവക്കാട് മഹല്ല് യുഎ ഇ കൂട്ടായ്മ കുടുംബ സംഗമവും നോമ്പ് തുറയും സംഘടിപ്പിച്ചു

fairy tale

ദുബായ് : ചാവക്കാട് മഹല്ല് യുഎ ഇ കൂട്ടായ്മ (KHEDMA ) കുടുംബ സംഗമവും, നോമ്പ് തുറയും സംഘടിപ്പിച്ചു. ദുബായ് എത്തിസലാത് അക്കാദമിയിൽ വെച്ച് നടന്ന പരിപാടിയിൽ ചാവക്കാട് മഹല്ലിലെ ഇരുന്നൂറ്‌ കുടുംബങ്ങൾ പങ്കെടുത്തു.

planet fashion

പ്രസിഡന്റ് താഹിർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. ഡോക്ടർ സംഗീത് ഇബ്രാഹീം, ടിപി ഷറഫുദ്ധീൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സന്നദ്ധ പ്രവർത്തനങ്ങൾക്ക് ദുബായ് ഗവണ്മെന്റിന്റെ ആദരം ലഭിച്ച സലീംഷ, ഹാഫിളായ മുഹമ്മദ് അബ്ദുൽ ഹാദി, വര്ഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന അബ്‌ദുൽ കരീം, മജീദ് മാളിയേക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു,

Comments are closed.