mehandi new

ഒരുമനയൂർ സ്വപ്നക്കൂട് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

fairy tale

ഒരുമനയൂർ: കരുവാരക്കുണ്ട് സ്വപ്നക്കൂടും, തൃശൂർ ദയാ ആശുപത്രിയും സഹകരിച്ചു ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് മെമ്പർ അഡ്വ. വി എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി കെ നൂറുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. നിഷാ ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഡോ. അസ്ലം സലീം (പൂന്താത്ത് ), സി. എ. സ്വാലിഹ് ( വലപ്പാട് ) എന്നിവർ മുഖ്യ അതിഥികളായി.

കടപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, മഹല്ല് പ്രസിഡന്റ് ഡോ. ബുർഹാനുദ്ധീൻ, ഷൈന ബഷീർ, ബാബു കൊട്ടിലിങ്ങൽ, എ.വി.ഹംസക്കുട്ടി ഹാജി, ശംസുദ്ധീൻ ചേലോട്ടുങ്ങൽ, അൻവർ അറക്കൽ, സി. ബദറുദ്ധീൻ, ഇഖ്ബാൽ ചേറ്റുവ, ഡോ. റഹ്മാൻഖാൻ (ദയാ ഹോസ്പിറ്റൽ ), റഊഫ് ചേറ്റുവ (പെയിൻ ആന്റ് പാലിയേറ്റീവ് ജില്ലാ ട്രഷറർ) എന്നിവർ ആശംസകൾ നേർന്നു.
അഡ്വ. ഷീബാ ഫൈസൽ സ്വാഗതവും, സെക്രട്ടറി ശംസുദ്ധീൻ നന്ദിയും പറഞ്ഞു.

ഭിന്നശേഷിക്കാരായ അമ്പതിൽപ്പരം കുട്ടികൾക്ക് ഡോക്ടർമാർ കൗൺസിലിങ്ങ് ക്ലാസ്സുകൾ നടത്തി

planet fashion

Comments are closed.