mehandi new

കെ എസ് യു പഠിപ്പ് മുടക്ക് സമരം പൂര്‍ണ്ണം

fairy tale

ചാവക്കാട്: ചാവക്കാട് മേഖലയിലെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ കെ എസ് യു പഠിപ്പ് മുടക്ക് സമരം പൂര്‍ണ്ണം. കഴിഞ്ഞ ദിവസമുണ്ടായ കെ എസ് യു സെക്രട്ടെറിയറ്റ് മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായിരുന്നു സമരം.
സ്കൂള്‍ വിടാതിരുന്നതിനെ തുടര്‍ന്ന് മണത്തല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഓഫീസ് കെ എസ് യു പ്രവര്‍ത്തകര്‍ ഇരുപത് മിനിട്ടുകളോളം ഉപരോധിച്ചു. സംഭവമറിഞ്ഞ് ചാവക്കാട് പോലീസ് സ്ഥലത്തെത്തി. പിന്നീട് സ്കൂള്‍ വിട്ടതിനു ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്.
ചാവക്കാട് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സമരക്കാര്‍ ക്ലാസില്‍ കയറി വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയതായും യൂണിറ്റ് സെക്രട്ടറിയെ കയ്യേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതായി ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

planet fashion

Comments are closed.