mehandi banner desktop
Chavakkad online

ഗുരുവായൂർ ഉത്സവ പകർച്ചയും വാങ്ങി തിരിച്ചു പോകവേ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

Ft

ഗുരുവായൂർ : ഗുരുവായൂരിൽ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. കണ്ടാണശേരി പാലിയത്ത് ശിവശങ്കരൻ മകൻ രവീന്ദ്രൻ നായർ (75) ആണ് മരിച്ചത്.  ഗുരുവായൂർ അമ്പലത്തിലെ ഉത്സവ നിവേദ്യം പാത്രത്തിൽ വാങ്ങി വീട്ടിലേക്ക് മടങ്ങവേയാണ് മരണം.  

Jan oushadi

ഗുരുവായൂരിൽ ക്ഷേത്രത്തിലെ ഉത്സവപ്പകർച്ച വാങ്ങി തന്റെ സ്‌കൂട്ടിയിൽ പോകും വഴി തളർച്ച തോന്നി സ്‌കൂട്ടിയിൽ നിന്ന് ഇറങ്ങി റോഡരികിൽ ഇരുന്ന രവീന്ദ്രൻ നായർ മരിക്കുകയായിരുന്നു.

ഗുരുവായൂർ കെ ടി ഡി സി ആഹാർ ഹോട്ടലിന് മുന്നിൽ ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഗുരുവായൂർ തപസ്യ ആമ്പുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു.

Comments are closed.