ഗുരുവായൂർ ക്ഷേത്രത്തിൽ ഓട്ടോമാറ്റഡ് ഫ്ലൈ ഓവർ സമർപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിനുള്ളിൽ പുതുതായി സ്ഥാപിച്ച ഓട്ടോമേറ്റഡ് ഫ്ലൈ ഓവറിന്റെ സമർപ്പണ കർമ്മം നടന്നു. ദേവസ്വം മന്ത്രി ശ്രീ കെ. മുരളീധരൻ ഫ്ലൈ ഓവറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ദേവസ്വം ചെയർമാൻ ശ്രീ എ.വി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ടി.വി.എസ് (TVS) ഗ്രൂപ്പാണ് ഈ ഓട്ടോമേറ്റഡ് ഫ്ലൈ ഓവർ ക്ഷേത്രത്തിലേക്ക് വഴിപാടായി സമർപ്പിച്ചത്.ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീമതി എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, ഡി.എ.എം. രാധ, മരാമത്ത് ചീഫ് എൻജിനീയർ എം.വി. രാജൻ, എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. അശോക് കുമാർ എന്നിവരും പങ്കെടുത്തു.കൂടാതെ ടി.വി.എസ് ഗ്രൂപ്പ് സി.ഇ.ഒ. രാധാകൃഷ്ണൻ, സീനിയർ വൈസ് പ്രസിഡന്റ് സേതുരാമൻ, പ്രോജക്ട് എൻജിനീയർ ഗണേഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.




Comments are closed.