ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

പുന്നയൂർക്കുളം : ഡിസംബർ 13 ന് അണ്ടത്തോട് ഹിറ നഗറിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ഏരിയാ പ്രസിഡണ്ട് വി. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് തിരുവത്ര അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ഏരിയ പ്രസിഡണ്ട് ലുബ്ന ബക്കർ, കാണക്കോട് അബൂബക്കർ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എ. വി. അബ്ദുറസാക്ക് സ്വാഗതവും സാദിഖ് തറയിൽ നന്ദിയും പറഞ്ഞു. അണ്ടത്തോട് സെൻ്ററിലാണ് സ്വാഗതസംഘം ഓഫീസ് പ്രവർത്തിക്കുന്നത്.




Comments are closed.