mehandi banner desktop
Chavakkad online

167-ാമത് എടക്കഴിയൂർ ചന്ദനകുടം നേർച്ചക്ക് നാളെ തുടക്കമാവും

Ft

ചാവക്കാട് : എടക്കഴിയൂർ സയ്യിദ് ഹൈദ്രോസ് ഇമ്പിച്ചിക്കോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീക്കുഞ്ഞി ബീവിയുടെയും ആണ്ടുനേർച്ചയുടെ ഭാഗമായുള്ള167-ാമത് എടക്കഴിയൂർ ചന്ദനകുടം നേർച്ച 2025 ജനുവരി 6,7 തിയ്യതികളിലായി ആഘോഷിക്കും. എടക്കഴിയൂർ വളയംതോട് കൊഴപ്പാട്ട് പരേതനായ അയ്യപ്പുവിന്റെ വീട്ടിൽനിന്ന്‌ ആദ്യ കാഴ്ച പുറപ്പെടുന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാവുന്നത്. പഞ്ചവടി കടപ്പുറത്ത് നിന്ന് പുറപ്പെടുന്ന തിരുമുൽക്കാഴ്ച രാത്രി 11 മണിയോടെ ജാറം അങ്കണത്തിൽ എത്തിച്ചേരും. തുടർന്ന് 11.30നു എക്‌സ്കവോ അകലാട് 12 മണിക്ക്  46അകലാട് കാഴ്ചകളും ജാറം അങ്കണത്തിൽ എത്തിച്ചേരും.

Jan oushadi

നേർച്ചയുടെ പ്രധാന ദിവസമായ രണ്ടാം ദിനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് യഹിയ തങ്ങളുടെ വസതിയിൽ നിന്നും, അതിർത്തി സിദ്ദീഖ് മഹ്ളറ പള്ളി പരിസരത്തു നിന്നും ആരംഭിക്കുന്ന തെക്ക്, വടക്ക് ഭാഗം കമ്മറ്റികളുടെ കൊടിക്കയറ്റ കാഴ്ചകൾ കൃത്യം 11.30 ന് ജാറത്തിൽ എത്തി കൊടികയറ്റും.

തുടർന്ന് വടക്കുഭാഗം കാഴ്ചകളായ ഇശൽ നിലാവ്, ഒനൈസ, ഡി-സോൺ, എക്കോസ്, സിറ്റി ഗയ്‌സ്, ന്യൂ ചലഞ്ച്, പേരല്ലൂർ ഫെസ്റ്റ്, ചാർളി, അരിസോണ, യുണൈറ്റഡ് കാജ, ഹ്യൂമൻസ് കാഴ്ചകളും തെക്കുഭാഗം കാഴ്ചകളായ പുല്ലെൻചിറ അതിർത്തി, റിബൽസ് ചങ്ങാടം റോഡ്, സെനിത്ത് ഗ്രൂപ്പ് അതിർത്തി, അഫയൻസ് വർണ്ണ മഹോത്സവം, സ്പാർടെക്സ് അതിർത്തി, ബ്ലാക്ക് കോപ്സ് തിരുവത്ര എന്നീ കാഴ്ചകളും ജാറം അങ്കണത്തിൽ എത്തിച്ചേരും.

 ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറും.

Comments are closed.