mehandi banner desktop
Chavakkad online

ടോയ്‌ലെറ്റ് കൊംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു

Ft

കടപ്പുറം : വട്ടേക്കാട് പി കെ മൊയ്‌ദുണ്ണി ഹാജി മെമ്മോറിയൽ യു പി സ്കൂളിൽ കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9 ലക്ഷം രൂപയും, മാനേജ്മെന്റ് ഫണ്ടും ചേർന്ന് സംയുക്തമായി നിർമ്മിച്ച ടോയ്‌ലെറ്റ് കോമ്പ്ലെക്സിന്റെ ഉദ്‌ഘാടന കർമ്മം കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാലിഹാ ഷൗക്കത്ത് നിർവഹിച്ചു.

Jan oushadi

വൈ.പ്രസിഡന്റ് മൂക്കൻ കാഞ്ചന, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ വിപി മൻസൂർ അലി, മെമ്പർ എ വി അബ്ദുൽ ഗഫൂർ,  സ്കൂൾ മാനേജർ എം എ ഷാഹു ഹാജി, ഹെഡ് മിസ്ട്രിസ് ജൂലി ടീച്ചർ, പിടിഎ പ്രസിഡന്റ് അസീസ്, മദർ പി ടി എ പ്രസിഡൻ്റ് ബുഷ്‌റ എന്നിവർ പങ്കെടുത്തു.

Comments are closed.