mehandi new

മാധ്യമ ഐക്യദാര്‍ഢ്യ സദസ്സ്

fairy tale

ഗുരുവായൂര്‍ : സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടും മാധ്യമപ്രവര്‍ത്തനത്തെ കൈയ്യൂക്കുകൊണ്ട് നേരിടുന്നതിനെ അപലപിച്ചും ഗുരുവായൂരില്‍ മാധ്യമ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി. കിഴക്കെ നടയില്‍ ഗാന്ധിസ്മൃതി മണ്ഡപത്തില്‍ നടന്ന സദസ്സില്‍ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്തു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജനു ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ ബിനോയ് പനയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍.എം. സുജാവുദ്ധീന്‍ പ്രമേയം അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ സുരേഷ് വാര്യര്‍, ആര്‍വി. അബ്ദുള്‍ മജീദ്, ആന്റോ തോമസ്, അഭിലാഷ് വി. ചന്ദ്രന്‍, മാധ്യമപ്രവര്‍ത്തകരായ ആര്‍. ജയകുമാര്‍, കെ. സുകുമാരന്‍, അനില്‍ കല്ലാറ്റ്, ഷൈജു തലപ്പിള്ളി, ശശി വല്ലാശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

planet fashion

Comments are closed.