mehandi banner desktop

ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം സുബൈദ പാലക്കലിന്

fairy tale

ചാവക്കാട് : ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്നലാംകുന്ന് ഡിവിഷൻ കോൺഗ്രസ് സ്ഥാനാർത്ഥി  സുബൈദ പാലക്കൽ. 2482 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സുബൈദ പാലക്കൽ ജയിച്ചത്.

planet fashion

മന്നലാംകുന്ന് ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക  തള്ളിപ്പോയിരുന്നു. ഇതോടെ മത്സരരംഗത്ത് യുഡിഎഫ്, എസ്ഡിപിഐ, ബിജെപി സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്. സുബൈദ പാലക്കൽ 3922 വോട്ട് നേടിയപ്പോൾ 1440 വോട്ടുകൾ നേടി എസ്ഡിപിഐയുടെ നിഹാല ഒലീത് രണ്ടാം സ്ഥാനത്ത് എത്തി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപിയുടെ സ്മിത 454  വോട്ടാണ് നേടിയത്.  എടക്കഴിയൂർ മത്സ്യത്തൊഴിലാളി സൊസൈറ്റി പ്രസിഡണ്ട്,  മഹിളാ കോൺഗ്രസിന്റെ ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രവാസി ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന സുബൈദ പാലക്കൽ 2010-15 ൽ വാടാനപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു. മുൻ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി താരിഖ് ആണ് ഭർത്താവ്. മക്കൾ നാജി, നൗഫിത, നജീബ്, ആമിന മെഹ്റിൻ.

Comments are closed.