mehandi banner desktop
Chavakkad online

നാഷണൽ ഹുദയിൽ ‘എൻലൈറ്റ്മെന്റ് ’26 സംഘടിപ്പിച്ചു

Ft

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ എൻലൈറ്റൻമെന്റ് ’26 റംസാൻ ഒത്തുചേരൽ സംഘടിപ്പിച്ചു. വിദ്യാർത്ഥി അഹമ്മദ് ഷഹീന്റെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്രിൻസിപ്പൽ പി. എ. ബഷീർ സ്വാഗതപ്രസംഗം നടത്തി. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രശസ്ത പണ്ഡിതനും, പ്രഭാഷകനുമായ സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ‘മാനവമൈത്രിയും, സാഹോദര്യവും ആത്മീയതയും, ഇഹലോക ജീവിതത്തിന്റെ വിജയവും പരലോക ജീവിതത്തിന്റെ പുണ്യവുമെല്ലാം ഉൾപ്പെടുത്തിയ അദ്ദേഹത്തിന്റെ പ്രഭാഷണം സദസിനെ ഏറെ ആകർഷിച്ചു. തുടർന്ന് ചോദ്യോത്തരവേളയും നടന്നു. മാനേജർ അബൂബക്കർ മെമന്റോ നൽകി അദ്ദേഹത്തെ ആദരിച്ചു.

Jan oushadi

വിശുദ്ധ ഖുർആനിലെ 114 സൂറത്തുകളുടെ പേരുകൾ കാണാതെ പറഞ്ഞ ഹെവൻസ് സ്കൈ 3 യിലെ ആസിം നൗഷാദിനെയും, ഇരുപതോളം സ്കൂളുകൾ പങ്കെടുത്ത ഇന്റർ സ്കൂൾ ഖുർആൻ പാരായണത്തിൽ ഫസ്റ്റ് നേടിയ അഹമ്മദ് ഷഹീനെയും ചടങ്ങിൽ ആദരിച്ചു.

പി.ടി.സി ചെയർമാൻ ഷാജി സൈദു മുഹമ്മദ് ആശംസകൾ അർപ്പിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ബാബു നസീർ, പി ടി സി വൈസ് ചെയർമാൻ യൂസഫ് പാലയൂർ, സ്കൂൾ ജോയിൻ സെക്രട്ടറി ഫൈസൽ ഉസ്മാൻ, ട്രഷറർ ഒമർ കോയ, വൈസ് പ്രിൻസിപ്പാൾ സി. സന്ധ്യ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. അറബിക് വിഭാഗം മേധാവി അബ്ദുസ്സലാം നന്ദിപ്രസംഗം നടത്തി.

Comments are closed.