ചാവക്കാടിനെ ഇനി എ എച്ച് നയിക്കും

ചാവക്കാട്: ചാവക്കാട് നഗരസഭ കൗൺസിൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ എച്ച് അക്ബറിന് വിജയം. തിരഞ്ഞെടുപ്പ് വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ഷീബയുടെ നിയന്ത്രണത്തിൽ നടന്നു. 25 ആം വാർഡ് കൗൺസിലറും മുൻ ചെയർപേഴ്സനുമായ ഷീജ പ്രശാന്ത് എൽഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയായി പതിനാറാം വാർഡ് അംഗം എ എച്ച് അക്ബർ നെ നിർദ്ദേശിച്ചു. നാലാം വാർഡ് അംഗം സഫൂറ ബക്കർ പിന്താങ്ങി.

യുഡിഎഫ് ചെയർമാൻ സ്ഥാനാർത്ഥിയായി 32 ആം വാർഡിൽ നിന്നുള്ള ഗോപ്രതാപനെ പന്ത്രണ്ടാം വാർഡ് അംഗം ജോയ്‌സി നിർദ്ദേശിച്ചു പതിനാലാം വാർഡ് അംഗം ആസിഫ് മുഹമ്മദ് പിന്തുണച്ചു തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 33 അംഗ കൗൺസിലിൽ 9
വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ എച്ച് അക്ബറിനെ ചെയർമാനായി തിരഞ്ഞെടുത്തു. ഉച്ചയ്ക്കുശേഷം വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും

Comments are closed.