ചാവക്കാടിന്നഭിമാനം – കെ. പി. കൃഷ്ണദാസ് ഗുരുക്കൾക്ക് ഫോക്ലോർ അവാർഡ്

ചാവക്കാട് : 40 വർഷത്തിലധികമായി കളരിപ്പയറ്റ് അയോധന കലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ചാവക്കാട് വല്ലഭട്ട കളരി സംഘം ഗുരുക്കൾ കെ. പി. കൃഷ്ണദാസിന് ഫോക്ലോർ അവാർഡ്. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി വേദികളിൽ കളരിപ്പയറ്റ് അവതരിപ്പിക്കുകയും ഫ്രാൻസിലെ ഇൻറർനാഷണൽ ഫസ്റ്റിവെൽ, പോളണ്ടലിലെ വുഡ് സ്റ്റോക്ക് ഫെസ്റ്റിവെൽ, ചിക്കാഗോയിലെ നാട്യ ഫെസ്റ്റിവെൽ തുടങ്ങിയ രാജ്യങ്ങ ളിൽ കളരിപ്പയറ്റ് പ്രദർശനം നടത്തുകയും ചെയ്തിട്ടുണ്ട് കൃഷ്ണദാസ്. നിരവധി വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകിവരുന്നുണ്ട് കൃഷ്ണദാസ് ഗുരുക്കൾ.

ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ കൃഷ്ണ ദാസ് ഗുരുക്കളെ വീട്ടിൽ സന്ദർശിച്ച് പൊന്നാട അണിയിച്ച് അനുമോദനം അറിയിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ, ഫിറോസ് തൈപ്പറമ്പിൽ എന്നിവരും എംഎൽഎ യെ അനുഗമിച്ചു

Comments are closed.