mehandi banner desktop
Chavakkad online

സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾക്ക് ഗ്രാന്മ ഒരുമനയൂരിന്‍റെ ആദരം

Ft

ഒരുമനയൂർ: 2025 – 26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ ഗ്രാന്മ ഒരുമനയൂരിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഒരുമനയൂർ ടേസ്റ്റ് മേക്കർ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാന്മ രക്ഷാധികാരി പി എം അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

Jan oushadi

മിസ്ബ മുജീബ്( ലളിതഗാനം അറബി ഉറുദു ഗ്രൂപ്പ് ), ഐഷ നർമിൻ (ഗ്രൂപ്പ് സോങ് അറബിക് ഉറുദു ഗ്രൂപ്പ് ), ഗാഥ റ്റീ.ജി (വന്ദേമാതരം സംസ്കൃതം ഗ്രൂപ്പ് സോങ് ), ഓൾ ഇന്ത്യ നാഷണൽ കോമ്പറ്റീഷൻ ജേതാവായ ഹമീം അഹമ്മദ് എന്നിവർക്കാണ് ഉപഹാരങ്ങൾ നൽകിയത്.

മറൈൻ വേൾഡ് ചെയർമാൻ പി.സി. നൗഷർ, പി. എം. യഹിയ, മുഹമ്മദ് കുഞ്ഞി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കയ്യും ടീച്ചർ, ജോഷി ഫ്രാൻസിസ്, അബു മൂന്നാംകല്ല്, ബ്രൈറ്റ് സലീം, നൂറുദ്ദീൻ പി. പി. ഫിറോസ് പി. കെ, സരള ടീച്ചർ, സെലീനോവ് എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി പി. പി. അബൂബക്കർ സ്വാഗതവും എ. പി. ഷാജഹാൻ നന്ദിയും പറഞ്ഞു.

Comments are closed.