പുന്നയൂരിൽ റസ്‌ല റഹീം പഞ്ചായത്ത് പ്രസിഡന്റ് ആകും

പുന്നയൂർ : വാർഡ് 17 ൽ നിന്നും വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാർത്ഥി റസ്‌ല റഹീം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിൽക്കും. പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ മിനിറ്റുകൾക്ക് മുമ്പു മാത്രമാണ് പഞ്ചായത്ത് പ്രസിഡന്റ് ആരാണെന്ന് തീരുമാനിക്കാൻ മുസ്ലിം ലീഗിന് സാധ്യമായത്.

ഒന്നാം വാർഡിൽ നിന്നുള്ള സീനിയർ അംഗവും പരിചയസമ്പന്നനയുമായ ഐഷയുടെ നാമമാണ് ആദ്യം തന്നെ ഉയർന്നുവന്നിരുന്നത്. എന്നാൽ യുവ തലമുറക്ക് അധികാരം നൽകണമെന്ന് ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം ആയിഷക്ക് എതിരെ രംഗത്ത് വരികയായിരുന്നു. തുടർന്ന് വാർഡ് 2 ലെ മുബീന സലീമിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവരികയായിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളായി നടന്നുവന്ന പാർലമെന്ററി ബോർഡ്, ഉന്നതാ അധികാര സമിതി ചർച്ചയിലും സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കഴിഞ്ഞിരുന്നില്ല. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന 27 ശനിയാഴ്ച പത്തുമണിക്ക് ശേഷമാണ് റസ്‌ല റഹീമിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനമായത്.

Comments are closed.