കായിക താരങ്ങൾ മാനസിക പക്വതയുള്ളവരാകണം- മേജർ പി ജെ സ്റ്റൈജു

കുന്നംകുളം : ചിട്ടയായ കായിക പരിശീലനത്തിന്റെ പിരിമുറുക്കത്തിൽ കായികതാരങ്ങൾക്ക് മാനസിക പക്വത ആർജിക്കാനുള്ള പരിശീലന പദ്ധതികളും ഉൾപ്പെടുത്തുന്നത് കായിക ലോകത്തിന് ഗുണപരമാകുമെന്ന് മേജർ പി ജെ സ്റ്റൈജു. ദേശീയ സ്കൂൾ ഗെയിംസുകളിൽ പങ്കെടുത്ത വിജയിച്ച വിദ്യാർത്ഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഗുരുവായൂരിൽ ഒരുക്കിയ ടെൻഷൻ ഫ്രീ ക്യാമ്പിൽ കായികതാരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.

ഗുരുവായൂർ മുൻസിപ്പാലിറ്റി ഫെസിലിറ്റേഷൻ സെൻററിൽ സംഘടിപ്പിച്ച അഡ്വാൻസ്ഡ് സ്പോർട്സ് കോച്ചിംഗ് എംപവർമെന്റ് പ്രോഗ്രാം കേരള സ്റ്റേറ്റ് സ്പോർട്സ് ഓർഗനൈസർ ഹരിഷ് ശങ്കർ എൽ ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ഷിജു എസ് ദാസ് അധ്യക്ഷവഹിച്ച യോഗത്തിൽ ഡി പി ഐ ഉദ്യോഗസ്ഥനായ വൈശാഖ് ആശംസകൾ നേർന്നു. കായിക പരിശീലകരായ അരവിന്ദാക്ഷൻ, നന്ദഗോപാൽ, സൂര്യാ, ശാന്തി, നധീഷ് എന്നിവർ പരിശീലനാനുഭവങ്ങൾ പങ്കുവെച്ചു. പരിപാടികൾക്ക് കായിക അധ്യാപകരായ എ എസ് മിഥുൻ, പി എം ശ്രീനേഷ്, മുഹമ്മദാലി, കെ ബി ജയരാജൻ, എ കെ ഷാജി, കെ കെ മജീദ്, ഡോ : ജോസ്, ത്രിവിക്രമൻ എന്നിവർ നേതൃത്വം നൽകി.
കുട്ടികളിലെ മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിനായി ഫീൽഡ് ട്രിപ്പുകളുടെ ഭാഗമായി ചാവക്കാട് ബീച്ച്, എടക്കഴിയൂർ മറൈൻ വേൾഡ് തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്. സംസ്ഥാന തലത്തിൽ മികവ് പുലർത്തുന്ന അത്‌ലറ്റിക്സ് വിഭാഗത്തിലെ കായികതാരങ്ങളെ ദേശീയ മത്സരങ്ങളിൽ വിജയം നേടാൻ പ്രാപ്തരാക്കുന്നതിൻ്റെ ഭാഗമായാണ് അഞ്ചുദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. 143 കായിക താരങ്ങൾ പങ്കെടുക്കുന്ന പരിശീലന പരിപാടി ചൊവ്വാഴ്ച സമാപിക്കും

Comments are closed.