mehandi banner desktop
Chavakkad online

ചാവക്കാട് ബീച്ചിൽ ചരിത്രം കുറിച്ച് മാരത്തോൺ

Ft

ചാവക്കാട്: ചാവക്കാട് സൈക്കിൾ ക്ലബ്ബും ഇസാഫ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച തൃശ്ശൂരിലെ ആദ്യ കോസ്റ്റൽ മാരത്തോൺ ചാവക്കാട് ബീച്ചിൽ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി എത്തിയ 650-ൽ പരം കായികതാരങ്ങൾ മാരത്തോണിൽ പങ്കെടുത്തു.

Jan oushadi

21 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 5 കിലോമീറ്റർ റൺ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. സ്കൂൾ കുട്ടികൾക്കായി പ്രത്യേക കാറ്റഗറിയും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിരുന്നു.

ഞായറാഴ്ച്ച രാവിലെ 5.30ന് ജില്ലാ കലക്ടർ അര്‍ജുന്‍ പാണ്ഡ്യന്‍, ചാവക്കാട് സൈക്കിൾ ക്ലബ് രക്ഷാധികാരി ഡോ. സൗജാത്, ഇസാഫ് എംഡി ആൻഡ് സിഇഒ പോൾ തോമസ്, ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ മറീന പോൾ, ഗുരുവായൂർ എ.സി.പി പ്രേമാനന്ദകൃഷ്ണൻ എന്നിവർ ചേർന്ന് കോസ്റ്റൽ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

സമാപന ചടങ്ങിൽ കോസ്റ്റൽ ചാവക്കാട് നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. മാരത്തോൺ കോർഡിനേറ്റർ വി സി ജഗൻ സ്വാഗതവും ഷെമീം അലി നന്ദിയും പറഞ്ഞു.

Comments are closed.