ഷോട്ടോകാൻ കരാട്ടെയിൽ ജപ്പാനിൽ നിന്നും സെക്കന്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് :- അബൂബക്കറിന് നോവ അബുദാബിയുടെ ആദരം

അബുദാബി : ജപ്പാൻ കന്നിഞ്ചുക്കു ഷോട്ടോകാൻ കരാട്ടെ അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജപ്പാൻ ഹൊകൈടോ ഹെഡ് ഡോജോയിൽ വെച്ച് നടത്തിയ ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എക്സാമിനേഷനിൽ സെക്കന്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ അമ്പലത്ത് വീട്ടിൽ അബൂബക്കറിനെ നോവ അബു ദാബി, ( നോർത്ത് ഒരുമനയൂർ വെൽഫെയർ അസോസിയേഷൻ അബുദാബി കൂട്ടായ്മ) ആദരിച്ചു.

നോവ കഴിഞ്ഞ ദിവസം നടത്തിയ വിനോദ യാത്രയിൽ ലിവ ഡെസേർട്ടിൽ വെച്ചാണ് അബൂബക്കറിനെ ആദരിച്ചത്. ജപ്പാൻ കന്നിഞ്ചുക്കു ഷോട്ടോകാൻ കരാട്ടെ അസോസിയേഷന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുനടന്ന ഇന്റർനാഷണൽ കരാട്ടെ ടൂർണമെന്റ്, ഇന്റർനാഷണൽ കരാട്ടെ സെമിനാർ, ഗ്രാൻഡ് ബ്ലാക്ക് ബെൽറ്റ് എ ക്സാമിനേഷൻ എന്നിവയിൽ പങ്കെടുക്കാൻ അസോസിയേഷന്റെ പ്രത്യക ക്ഷണപ്രകാരം യു എ ഇ യിൽ നിന്നുപോയ വിന്നർ കരാട്ടെ പതിനഞ്ചംഗ ടീമിൽ അംഗമായിരുന്നു അമ്പലത്ത് വീട്ടിൽ അബൂബക്കർ.
നോവ നടത്തിയ ലിവ ടൂറിൽ അബൂബക്കറിനെ കൂടാതെ, നോവ സ്ഥാപകാംഗവും രക്ഷാധികാരിയും ആയ മുഹമ്മദ് കുഞ്ഞിയെയും, നോവ കുടുംബങ്ങളിൽ നിന്നും വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ച കുട്ടികളെയും, നോവ വിനോദയാത്രയിൽ ആദരിക്കുകയുണ്ടായി. പ്രശസ്തമായ ലിവ ഫെസ്റ്റിവൽ നടക്കുന്ന ലിവമുരീബ് ഡൂണിലേക്കായിരുന്നു ഇത്തവണത്തെ നോവ വിനോദ യാത്ര. വിജ്ഞാനവും വിനോദവും കുടുംബസംഗമവും കൂടിച്ചേർന്നു നടത്തിയ നോവ വിനോദ യാത്രക്ക് പ്രസിഡന്റ് ഫൈസൽ പണ്ടാറ ത്തിൽ, സെക്രെട്ടറി പി സി ഷെമീർ, കൺവീനർ സിറാജ്, രക്ഷാധികാരി മുഹമ്മദ് കുഞ്ഞി എന്നിവർ നേതൃത്വം നൽകി.

Comments are closed.