ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ച് അപകടം – എടക്കഴിയൂരിൽ വൻ ഗതാഗതക്കുരുക്ക്

എടക്കഴിയൂർ : ഓടിക്കൊണ്ടിരിന്ന ബസ്സിന്റെ ടയർ ഊരിത്തെറിച്ച് അപകടം. ചാവക്കാട് പൊന്നാനി റൂട്ടിൽ സർവീസ് നടത്തുന്ന അൽ അമീൻ ബസ്സാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. പൊന്നാനിയിൽ നിന്നും ചാവക്കാട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് എടക്കഴിയൂർ സ്കൂളിന് എതിർവശം കിഴക്കേ സർവീസ് റൂട്ടിൽ വച്ച് ടയർ ഊരി തെറിച്ചത്. ബസ്സിന്റെ മുൻഭാഗത്തെ വലതുവശത്തുള്ള ടയറാണ് ഊരി തെറിച്ചത്. ടയർ 100 മീറ്റർ അകലേക്ക് ഉരുണ്ടു നീങ്ങി.

ബസ്സിൽ വളരെ കുറച്ച് യാത്രക്കാർ ഉണ്ടായിരുന്നതും എതിരെ മറ്റു വാഹനങ്ങൾ വരാതിരുന്നതും വൻ അപകടം ഒഴിവാക്കി. അപകടത്തെ തുടർന്ന് മേഖലയിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടിട്ടുള്ളത്.

Comments are closed.