ചാവക്കാട് കഞ്ചാവ് സംഘത്തെ പോലീസ് വളഞ്ഞിട്ട് പിടികൂടി

ചാവക്കാട്: കഞ്ചാവ് സംഘത്തെ പോലീസ് വളഞ്ഞിട്ട് പിടികൂടി. രണ്ടുപേർ പിടിയിൽ രണ്ടുപേർ കനോലി കനാലിൽ ചാടി രക്ഷപ്പെട്ടു. തൃശ്ശൂർ ഡാൻസാഫ് സംഘവും ചാവക്കാട് പോലീസും ചേർന്നാണ് കഞ്ചാവ് സംഘത്തെ വളഞ്ഞത്. തൃശ്ശൂരിൽ നിന്ന് കഞ്ചാവ് സംഘത്തെ പിന്തുടർന്ന് വന്ന ഡാൻസാഫ് സംഘം ചാവക്കാട് പോലീസിന്റെ സഹായത്തോടെ ചാവക്കാട് പുതിയ പാലത്തിനു മുകളിൽ വച്ചാണ് കഞ്ചാവ് സംഘത്തെ വളഞ്ഞത്. ഉടൻതന്നെ രണ്ടുപേർ കനോലി കനാലിലേക്ക് ചാടി.

ഒല്ലൂർ സ്വദേശിയായ അനൂപ് തൃശ്ശൂർ സ്വദേശികളായ അക്ഷയ്, ടിന്റോ കൊല്ലം സ്വദേശിയായ പ്രിന്റോ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പോലീസിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതികളിൽ ഒരാൾക്ക് പരിക്കേറ്റത്തിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചു.

Comments are closed.