കേരള ഫോക് ലോർ അക്കാദമി പുരസ്കാരം നേടിയ കെ പി കൃഷ്ണദാസ് ഗുരുക്കൾക് വല്ലഭട്ട കളരിയിൽ ആദരം

ചാവക്കാട് : കേരള ഫോക് ലോർ അക്കാദമി പുരസ്കാരം നേടിയ കെ പി കൃഷ്ണദാസ് ഗുരുക്കൾക്ക് ചാവക്കാട് വല്ലഭട്ട കളരിയിലെ കുട്ടികളും രക്ഷിതാക്കളും ഗുരുനാഥന്മാരും ചേർന്ന് കളരി അങ്കണത്തിൽ വെച്ച് ആദരിച്ചു.

കളരിയിലെ സീനിയർ വിദ്യാർത്ഥികളായ കെ ടി ബാലൻ ഗുരുക്കൾ ഉപഹാരവും, ചിന്താമണി പാലയൂർ പൊന്നാടയും ബിജു നെടിയേടത്ത്, അലക്സ് പാലയൂർ ലിനേഷ് ഗുരുവായൂർ എന്നിവർ ആശംസകൾ നേരുകയും ചെയ്തു. പത്മശ്രീ ഗുരു ശങ്കരനാരായണമേനോൻ എന്ന ഉണ്ണി ഗുരുക്കളുടെ മൂത്ത മകനാണ് കെ പി കൃഷ്ണദാസ് ഗുരുക്കൾ.

Comments are closed.