mehandi new

ഗാന്ധി ഗ്രാമം പദ്ധതി – രമേശ് ചെന്നിത്തല അകലാട് നായാടി ഉന്നതിയിൽ

fairy tale

ചാവക്കാട്: പതിനാറാമത് ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എൽ.എ പുതുവത്സര ദിനമായ ജനുവരി ഒന്നിന് പുന്നയൂർ അകലാട് നായാടി ഉന്നതിയിൽ എത്തി. ആദിവാസി-പട്ടികജാതി മേഖലകളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി രമേശ് ചെന്നിത്തല ആരംഭിച്ച ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം നിയോജകമണ്ഡലത്തിലെ പുന്നയൂർ പഞ്ചായത്തിലെ അകലാട് നായാടി ഉന്നതിയിൽ പുതുവത്സരം ആഘോഷിക്കുന്നത്.​ അകലാട് ഖാദ്രിയ പള്ളി സെന്ററിൽ നിന്ന് രമേശ് ചെന്നിത്തലയെ നായാടി ഉന്നതിയിലേക്ക് സ്വീകരിച്ചാനയിച്ചു.

planet fashion

തുടർന്ന് നായാടി ഉന്നതിയിലെ മുതിർന്ന അംഗം യാശോദാമ്മ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കൺവീനർ കെ പി ഉമ്മർ സ്വാഗതം പറഞ്ഞു. സംഘാടകസമിതി കോഡിനേറ്റർ സി എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. കെപിസിയുടെ ജനറൽ സെക്രട്ടറിമാരായ എ എച് ഷിബു, ഷാനിമോൾ ഉസ്മാൻ, ഡെപ്യൂട്ടി മേയർ എ പ്രശാന്ത്, ജോസഫ് ചാലിശ്ശേരി, ഷാജി കൊടുങ്ങല്ലത്ത്, എം വി ഹൈദരാലി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഹംസ കുട്ടി, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി കെ ശശി, വാർഡ് മെമ്പർ ഷഹന, ജില്ലാ പഞ്ചായത്ത് മെമ്പർ ഓ അബ്ദുറഹ്മാൻ കുട്ടി തുടങ്ങിയ ആളുകൾ സംസാരിച്ചു. വിശിഷ്ടാതിഥികളുടെ ആശംസകൾക്ക് ശേഷം പ്രഭാതഭക്ഷണം വിതരണം ചെയ്തു.

കോളനി നിവാസികളുടെ പ്രശ്നങ്ങൾ കേൾക്കുക, പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുക, തൊഴിലാളികൾക്കും കർഷകർക്കും അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.​ഉച്ചഭക്ഷണത്തിന് ശേഷം കോളനി വികസന രൂപരേഖ സംബന്ധിച്ച ചർച്ചയും സമഗ്ര മാസ്റ്റർ പ്ലാൻ അവതരണവും നടക്കും. തുടർന്ന് സ്കൂൾ-കോളേജ് വിദ്യാർത്ഥികളുമായുള്ള അഭിമുഖം, ആദരിക്കൽ ചടങ്ങ്, വിദ്യാർത്ഥികളുടെയും ഫോക്കൽ അക്കാദമിയുടെയും കലാപരിപാടികൾ എന്നിവയും അരങ്ങേറും.

Comments are closed.