ഗുരുവായൂരിൽ ‘സൈക്കിളോട്ട ഉത്സവം 2026’ ജനുവരി 4-ന്

ഗുരുവായൂർ: സൈക്കിൾ യാത്ര വാരത്തോടനുബന്ധിച്ച് ‘ജീവ ഗുരുവായൂർ’ ആരോഗ്യ ജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സൈക്കിളോട്ട ഉത്സവം 2026’ ജനുവരി 4 ഞായറാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂർ മമ്മിയൂർ ജങ്ഷനിൽ നിന്നാണ് സൈക്കിൾ യാത്ര ആരംഭിക്കുന്നത്.

ഗുരുവായൂർ, ചാവക്കാട് മുനിസിപ്പൽ പ്രദേശങ്ങളിലുള്ളവർക്കാണ് ഈ പരിപാടിയിൽ പങ്കെടുക്കാൻ അവസരമുള്ളത്. കൂടാതെ ഏത് പ്രദേശത്തുള്ളവരായാലും ‘ജീവ’ കൂട്ടായ്മയിലെ അംഗങ്ങൾക്കും ഇതിൽ പങ്കുചേരാവുന്നതാണ്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി പരിമിതപ്പെടുത്തിയിരിക്കുന്ന ഈ മത്സരത്തിൽ ഗിയർ ഇല്ലാത്ത സാധാരണ സൈക്കിളുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കുന്ന സ്ത്രീപുരുഷന്മാർക്കായി പ്രത്യേക ഉപഹാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച ആരോഗ്യശീലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൈക്കിളോട്ട മത്സരം സംഘടിപ്പിക്കുന്നത്.

Comments are closed.