സി.എം ജോർജ് അനുസ്മരണം നടത്തി

ചാവക്കാട് :ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക പ്രസിഡണ്ട് സി എം ജോർജിന്റെ അനുസ്മരണം നടത്തി. ചാവക്കാട് വസന്തം കോർണറിൽ വെച്ച് നടന്ന യോഗം കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഎംഎ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് കെ എൻ സുധീർ അധ്യക്ഷത വഹിച്ചു. ട്രഷറർ കെ കെ സേതുമാധവൻ സ്വാഗതവും സെക്രട്ടറി പി എസ് അക്ബർ നന്ദി യും പറഞ്ഞു. സെക്രട്ടറിമാരായ പി എം അബ്ദുൽ ജാഫർ, എ എസ് രാജൻ, വനിതാ വിംഗ് പ്രസിഡണ്ട് ഫാദിയ ഷെഹീർ, സെക്രട്ടറി റസിയ ഷാഹുൽ,ട്രഷറർ രതി രാജൻ എന്നിവർ സംസാരിച്ചു.

Comments are closed.