സ്വർണ്ണക്കപ്പിന് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : 64-ാമത് കേരള സ്കൂൾ കലോത്സവ വിജയികൾക്ക് നൽകുന്ന സ്വർണ്ണക്കപ്പിന് ചാവക്കാട് ഉജ്ജ്വല സ്വീകരണം. മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസിൽ (LFCGHSS) മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ നടന്ന സ്വീകരണം ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു.

ജനുവരി 14 മുതൽ 18 വരെ തൃശൂരിലാണ് സംസ്ഥാന കലോത്സവം നടക്കുന്നത്. മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിസ്റ്റർ റോസ്ന ജെയ്ക്കബ് വാർഡ് കൗൺസിലർ കെ.സി. സുനിൽ ഡി.ഇ.ഒ (DEO) രാധ ടി., ചാവക്കാട് എ.ഇ.ഒ (AEO) സിന്ധു വി.ബി., ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ്, കൗൺസിലർ റീന കെ., സ്കൂൾ എച്ച്.എം സിസ്റ്റർ അൽഫോൺസ് ഡെൽഫി, പി.ടി.എ പ്രസിഡന്റ് ജെയ്‌സൺ ജോർജ്ജ് എന്നിവരും വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കളും പങ്കെടുത്തു.

Comments are closed.