തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി

ചാവക്കാട് : ചാവക്കാട് തിരുവത്ര ശ്രീ നാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി രാവിലെ 9 മണിക്ക് ശേഷം ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി നാരായണൻകുട്ടി ശാന്തിയുടെ കാർമികത്ത്വത്തിൽ സ്വാമി മുനീദ്രനന്ദ കൊടിയേറ്റം നടത്തി.

ക്ഷേത്രം പ്രസിഡണ്ട് പി എം മുകുന്ദൻ, സെക്രട്ടറി എം എസ് വേലായുധൻ, ഭാരവാഹികളായ എം വി മോഹൻദാസ്, എം. എ ധർമ്മബാൽ കണ്ടമ്പുള്ളി ഗോപി എം.എസ്. ശ്രീവത്സൻ, എം ഡി പ്രകാശൻ, എം.സി അഖിലൻ, സബിത ബാഹുലേയൻ, എം. എസ് മദനൻ, എം.ബി ബിജോയ്, എം കെ തിലകരാജ് എന്നിവർ നേതൃത്വം നൽകി. മകരം 10 ജനുവരി 24 ശനിയാഴ്ച തീയതി ആണ് പത്താമുദയ വേല മഹോത്സവം

Comments are closed.