mehandi banner desktop

കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കൻ മരിച്ചു – ആളെ തിരിച്ചറിഞ്ഞിട്ടില്ല

fairy tale

ചാവക്കാട്: കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച മധ്യവയസ്കൻ മരിച്ചു. ഇന്ന് വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ ചാവക്കാട് ബീച്ചിലാണ് സംഭവം. കടയിലേക്ക് ഒരാൾ നടന്നു പോവുന്നത് കണ്ട ബ്ലങ്ങാട് സ്വദേശി രമേശ്‌ ഇയാളെ കരക്കെത്തിച്ചെങ്കിലും അവശനിലയിലായിരുന്നു.. പിന്നീട് 101 ആംബുലൻസിന്റെ സഹായത്തോടെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഏകദേശം 48 വയസ്സ് പ്രായം തോന്നിക്കുന്ന ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചാരകളർ മുണ്ടും ക്രീം കളർ ഡിസൈനുകളുള്ള ഷർട്ടും അരയിൽ നീല ബെൽറ്റും ധരിച്ചിട്ടുണ്ട്. മൃതദേഹം ഹയാത് ആശുപത്രി മോർച്ചറിയിൽ.

planet fashion

Comments are closed.