mehandi banner desktop
Chavakkad online

ചാവക്കാട് കാട്ടുപന്നികൾ പെരുകുന്നു

Ft

തിരുവത്ര: ചാവക്കാട് മേഖലയിൽ കാട്ടുപന്നികൾ പെരുകുന്നു. മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടു പന്നികളുടെ ആക്രമണം നിരന്തരം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇന്നലെ രാത്രി ഒരു കൂട്ടം പന്നികളെ തിരുവത്രയിലെ ജനവാസ മേഖലയിൽ കണ്ടെത്തി.

Jan oushadi

തിരുവത്ര കുഞ്ചേരി റോഡിൽ ഇന്നലെ രാത്രി പത്തര മണിയോടെയാണ്‌ ഒരു കൂട്ടം പന്നികളെ  കണ്ടത്. മണ്ണാതി തോടിനു സമീപമുള്ള നിസ്കാര പള്ളിക്ക് മുൻപിലായി റോഡിൽ സൊയ്ര്യ വിഹാരം നടത്തുന്ന പന്നികളെ കുഞ്ചേരി സ്വദേശി വാർണാട്ട് സുഫൈദാണ് കണ്ടത്. രാത്രി കാറിൽ വീട്ടിലേക്ക് വരുമ്പോൾ കണ്ട പന്നിക്കൂട്ടത്തിന്റെ വീഡിയോ സുഫൈദ് മൊബൈലിൽ പകർത്തുകയും ചെയ്തു.

Comments are closed.