പോക്സോ കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിനതടവും 40000 രൂപ പിഴയും

ചാവക്കാട് : പോക്സോ കേസിൽ 58 വയസ്സുകാരന് 8 വർഷം കഠിനതടവും 40000 രൂപ പിഴയും. വാടാനപ്പള്ളി വില്ലേജ് നടുവിൽ ക്കര ദേശത്ത് ആലത്തി വീട്ടിൽ കുമാരനെ (58) യാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധികതടവ് അനുഭവിക്കണം.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിലെ ഹാളിൽ കട്ടിലിൽ കിടന്നു ഉറങ്ങുകയായിരുന്ന കുട്ടിയെ ലൈംഗിക അതിക്രമം നടത്തി എന്നതാണ് പ്രോസിക്യൂഷൻ കേസ്. 2024 ഏപ്രിൽ 14 ന് പുലർച്ചെ 2 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം.
വാടാനപ്പള്ളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 16 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സിജു മുട്ടത്ത്, അഡ്വ സി നിഷ എന്നിവർ ഹാജരായി. ലെയ്സൻ ഓഫീസറും സീനിയർ സി.പി.ഓയുമായ സിന്ധു എം ആർ കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Comments are closed.