mehandi banner desktop

ദേശീയ പണിമുടക്ക് പൂർണ്ണം – സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും

fairy tale

ചാവക്കാട് : ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ചാവക്കാട് പോസ്റ്റുറ്റോഫീസിന് മുന്നിൽ നടന്ന സമരം സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി സെക്രട്ടറി സതീന്ദ്രൻ അധ്യക്ഷത വഹിച്ചു.

planet fashion

കെ എസ് കെ ടി യു നേതാവും ചാവക്കാട് നഗരസഭ ചെയർമാനുമായ എ എച്ച് അക്ബർ, സി ഐ ടി യു മേഖലാ പ്രസിഡന്റ് കെ എം അലി, കർഷക സംഘം മേഖലാ സെക്രട്ടറി മാലികുളം അബ്ബാസ്, പ്രസിഡന്റ്‌ എം ആർ രാധാകൃഷ്ണൻ, സി പി എം ലോക്കൽ സെക്രട്ടറി പി എസ് അശോകൻ, എ എ മഹേന്ദ്രൻ, സി പി ഐ ലോക്കൽ സെക്രട്ടറി എ എ ശിവദാസൻ, ഡി വൈ എഫ് ഐ പ്രസിഡന്റ്‌ ഹസ്സൻ മുബാറക്, എസ് എഫ് ഐ സെക്രട്ടറി സഹൃദയ കുമാർ, എൻ ജി ഒ യൂണിയൻ നേതാവ് പി നൗഷാദ്, ജോയിന്റ് കൗൺസിൽ നേതാവ് എം കെ ഷാജി, കെ എസ് ടി എ നേതാവ് ഷാജി നിഴൽ, സി ഐ ടി യു നേതാക്കളായ കെ സി സുനിൽ, റീന കരുണൻ, പ്രിയ മനോഹരൻ, മഞ്ജു കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

Comments are closed.