mehandi banner desktop

എസ് എസ് എൽ സി ആദ്യ പരീക്ഷ വിദ്യാർത്ഥികൾ സന്തോഷത്തിൽ – പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും

fairy tale

ചാവക്കാട് : കേരളത്തിൽ എസ് എസ് എൽ സി പരീക്ഷകൾ ആരംഭിച്ചു. പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും. പത്താം ക്ലാസ് ആദ്യ പരീക്ഷ മലയാളം എളുപ്പമായിരുന്നു എന്നാണ് വിദ്യാർഥികളുടെ പ്രതികരണം. 8.69 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഹാളുകളിലേക്ക് എത്തുന്നത്. ഇതിൽ 4.17 ലക്ഷത്തിലധികം പേർ പത്താം ക്ലാസ് പരീക്ഷയ്ക്കും, 4.52 ലക്ഷത്തിലധികം പേർ പ്ലസ് ടു പരീക്ഷയ്ക്കുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

planet fashion

കേരളത്തിലുടനീളമായി എസ്എസ്എൽസി പരീക്ഷയ്ക്കായി 3,000-ത്തിലധികം കേന്ദ്രങ്ങളും ഹയർ സെക്കൻഡറിക്കായി രണ്ടായിരത്തിനടുത്ത് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കാരണം ഗൾഫ് രാജ്യങ്ങളിലെ ഈ ദിവസങ്ങളിലെ പരീക്ഷകൾ താൽക്കാലികമായി മാറ്റിവെച്ചു. എസ്എസ്എൽസി ഫലം മെയ് 8-ഓടെയും പ്ലസ് ടു ഫലം മെയ് 22-ഓടെയും പ്രതീക്ഷിക്കുന്നു.

പരീക്ഷ എഴുതുന്ന എല്ലാ കൂട്ടുകാർക്കും മികച്ച വിജയം ആശംസിക്കുന്നു

Comments are closed.