mehandi banner desktop

7 വയസ്സുകാരിക്ക് ലൈംഗിക പീഡനം – 54 വയസ്സുകാരന് ജീവപര്യന്തം കഠിന തടവും 1,51,000 രൂപ പിഴയും

fairy tale

ചാവക്കാട് : 7 വയസ്സായ പെൺകുട്ടിയെ പല തവണ ലൈംഗിക പീഡനം നടത്തിയ 54 വയസ്സുകാരനെ ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവിനും 1,51,000 രൂപ പിഴയും വിധിച്ചു. പാവറട്ടി സ്വദേശി തച്ചേരിൽ ഹൗസിൽ ലോറൻസ് എന്ന ബാബു വിനെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

planet fashion

2023 ജൂൺ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഡേ കെയറിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടക്കാത്ത പക്ഷം 10 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി നിഷ എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ സി പി ഒ എ പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Comments are closed.